മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കടിച്ചെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കുത്തിവീഴ്ത്തിയ ശേഷം വെടിവച്ച് നാലംഗ സംഘം. ഡൽഹി ശാസ്ത്രിപാർക്കിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സമീർ അഹമ്മദ് എന്ന യുവാവിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. വെടിയൊച്ച കേട്ട് നാലുപാടും ചിതറിയോടുന്ന ജനങ്ങളെയും വീഡിയോയിൽ കാണാം. ഒരാൾ ആകാശത്തേക്ക് വെടിവയ്‌ക്കുകയും പിന്നാലെ നടുറോഡിലേക്ക് വലിച്ചിട്ട് 25-കാരനായ യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ആദ്യം കുത്തിപരിക്കേൽപ്പിച്ച ശേഷം, നിലത്തുവീണതോടെ വെടിയുതിർക്കുകയായിരുന്നു. അവശനായ ഇയാൾ ഒരു കടയ്‌ക്ക് മുന്നിൽ വീഴുമ്പോൾ അവിടെയിട്ടും അക്രമികൾ ഇയാളെ മർദ്ദിക്കുന്നുണ്ട്. തടയാൻ ശ്രമിച്ച ഒരാളെയും ഇവർ അടികൊടുത്ത് പറഞ്ഞുവിടുന്നതും കാണാം.
സലീം,സൗദ്,ഫിറോജ്,ബിലാൽ എന്നിവരാണ് ആക്രമണം നടത്തിയത്. പോലീസെത്തിയാണ് സമീറിനെ ആശുപത്രിയിലെത്തിച്ചത്. ഇയാൾ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെ സമീർ ബിലാലിനെ കടിച്ചെന്നും ഇതിൽ രോഷാകുലരായാണ് ഇവർ യുവാവിനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. ഒളിവിൽ പോയവരെ കണ്ടെത്താൻ പോലീസ് ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്.
नॉर्थ ईस्ट दिल्ली के शास्त्री पार्क इलाके में 26 जनवरी की रात एक सनसनीखेज वारदात सामने आई है. इस घटना का सीसीटीवी फुटेज सामने आया है, जिसमें कुछ युवक एक लड़के को दौड़ाते हुए दिख रहे हैं#DelhiGovt #DelhiPolitics #delhinews #ArvindKejriwal #shastripark pic.twitter.com/e5ohwwI8yi
— Meenakshi Mahur (@mahur1_mahur) January 27, 2024
“>