75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രാണായിരുന്നു. ഇന്ത്യയിലെ വൈവിധ്യങ്ങളെയും സൗകര്യങ്ങളെയും അനുഭവിച്ച് അറിഞ്ഞാണ് അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയത്.
രാഷ്‌ട്രപതി ഭവനിൽ ദ്രൗപദി മുർമു സംഘടിപ്പിച്ച വിരുന്നിൽ ഇന്ത്യയുടെ സ്വീരകരണത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. പ്രധാമന്ത്രി മോദിക്കൊപ്പം ചായ കുടിച്ചതും അദ്ദേഹുമൊത്ത് നടത്തിയ യാത്രകളും മറക്കില്ലെന്ന് മാക്രോൺ പറഞ്ഞു.
ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജയ്പൂരിലെ ഹൗവ്വ മഹലിൽ ഒരുമിച്ചിരുന്ന് ചായ ആസ്വദിച്ചത്. വഴിയോര കടയിൽ ചായയുടെ പേയ്മെന്റ് നടത്താൻ ഉപയോഗിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ആണ്. പേയ്മെന്റി പിന്നാലെ ഉടനടി കടക്കാരന്റെ ഫോണിൽ തുക വന്നതും നരേന്ദ്ര മോദി മാക്രോണിനെ കാട്ടികൊടുത്തു.
‘ മോദിക്കൊപ്പം ചായ ആസ്വദിച്ചത് ഞാൻ ഒരിക്കലും മറക്കില്ല. യുപിഐ വഴിയാണ് അതിന് പണം നൽകിയത്. എന്താണ് അതിത്ര സവിശേഷമായ കാര്യമായത് എന്നുവച്ചാൽ, ഈ സൗഹൃദവും ആഘോഷങ്ങളും ഒരു പാരമ്പര്യത്തിന്റെയും വലിയൊരു തുടക്കത്തിന്റെയും സമന്വയമാണ്. ഇത്തരം കാര്യങ്ങളാണ് ഞങ്ങൾ ഒരുമിച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുന്നത്”- മാക്രോൺ പറഞ്ഞു.
Watch: “I will not forget the Chai (tea) with PM Modi in Jaipur bcz it was paid by UPI”, says French President Macron at Rashtrapati Bhawan. Adds,’it was special’ https://t.co/Wtv46DUW0c pic.twitter.com/ZUYCbJa8Wh
— Sidhant Sibal (@sidhant) January 26, 2024
“>