പിങ്ക് ബോൾ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട് വിൻഡീസിന്റെ യുവനിര. ബ്രിസ്ബെയ്നിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ എട്ടു റൺസിനാണ് കരീബിയൻസ് വിജയിച്ചത്. ഇരു ടീമിന്റെയും ബൗളിംഗ് കരുത്ത് കണ്ട പരമ്പര ഇതോടെ സമനിലയിലായി(1-1). 216 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസിസ് നിരയിൽ 91 റൺസെടുത്ത സ്മിത്താണ് മികച്ച പ്രകടനം നടത്തിയത്.
11.5 ഓവറില്‍ 68 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്‌ത്തിയ പുതുമുഖ ബൗളര്‍ ഷമര്‍ ജോസഫാണ് കങ്കാരുകളുടെ പത്തിതാഴ്‌ത്തിയത്. ഒരു ഘട്ടത്തിൽ 113/2 എന്ന നിലയിൽ വിജയ പ്രതീക്ഷയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ അച്ചടക്കത്തോടെയുള്ള വിൻഡീസ് ബൗളിംഗ് നിരയുടെ പ്രകടനത്തിന് മുന്നിൽ സ്മിത്ത് ഒഴികെയുള്ളവർക്ക് പിടിച്ചുനിൽക്കാനായില്ല. അൽസരി ജോസഫിന് രണ്ടുവിക്കറ്റ് ലഭിച്ചു.
42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ ആണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെ മറ്റൊരു ബാറ്റർ.അലക്‌സ് ക്യാരി (2), മിച്ചല്‍ സ്റ്റാര്‍ക്ക് (21), ഉസ്മാന്‍ ഖ്വാജ (10), മാർനസ് ലബുഷെയ്ന്‍ (5), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (10), പാറ്റ് കമ്മിന്‍സ് (2),നാഥൻ ലിയോൺ (9), ജോഷ് ഹേസിൽവുഡ്(0) എന്നിങ്ങനെയാണ് മറ്റ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരുടെ പ്രകടനം. ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക,പാകിസ്താൻ എന്നിവരെയെല്ലാം കീഴടക്കിയാണ് ഓസ്ട്രേലിയ വിൻഡീസിന് മുന്നിലെത്തിയത്.
End of the inning…
What a victory…West Indies defeated Australia by 8 Runs…😱😱#AUSvWI#INDvsENG#BabarAzam𓃵pic.twitter.com/Ib1W4Rvw1h
— !BabarAzamTheLegend!💯 (@BabarAzamTheLeg) January 28, 2024
“>