ഇന്ന് രാവിലെ തൃശൂർ വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു മലയാളികളുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപികയും വിവാഹിതരായത്. പിന്നാലെ ഇരുവർക്കും ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം നിരവധിപ്പേർ എത്തിയിരുന്നു. ഇപ്പോഴിതാ നവദമ്പതിമാർക്ക് ആശംസകളുമായി നടിയും അവതാരകയുമായ പേളി മണി എത്തിയിരിക്കുകയാണ്. വളരെ രസകരമായൊരു പോസ്റ്റാണ് താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

‘രണ്ട് പേർക്കും സന്തോഷകരമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസമേ ആയിട്ടുള്ളു, എങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതാണ് ശരിക്കുള്ള സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നൊക്കെ ചിലർ പറയും, പക്ഷേ എനിക്കതിലൊന്നും പ്രശ്‌നമില്ല. സാരി ധരിക്കണമെന്നായിരുന്നു പക്ഷേ സാധിച്ചില്ല.’സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇരുവർക്കും ആശംകൾ അറിയിച്ചത്.
View this post on Instagram
സിനിമാ സീരിയൽ രംഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. സായ് കുമാർ, ബിന്ദു പണിക്കർ, അനുശ്രീ, ശിവദ, അതിഥി രവി, അനന്യ, സാനിയ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. സിനിമാ താരങ്ങളെ കൂടാതെ സോഷ്യൽ മീഡിയ താരങ്ങളായ ദിൽഷാ, റംസാൻ, അപർണ, ജീവ, ശിൽപ ബാല, ബേബി നയൻതാര, ഗായത്രി എന്നിവരും വിവാഹത്തിനെത്തിയിരുന്നു. ജിപി- ഗോപിക താരങ്ങളുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.















