വാരണാസി ; ജ്ഞാൻവാപി സമുച്ചയത്തിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ . എ എസ് ഐ റിപ്പോർട്ട് പുറത്തുവന്നത് മുതൽ നിരവധി ഹിന്ദു സംഘടനകൾ ജ്ഞാൻ വാപി ക്ഷേത്രത്തെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുസ്ലീം പക്ഷം, എഎസ്ഐയുടെ സർവേ റിപ്പോർട്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇവിടെ ഒരു ക്ഷേത്രവും ഉണ്ടായിരുന്നില്ലെന്നാണ് മുസ്ലീം പക്ഷം പറയുന്നത്. അതിനിടെയാണ് മൊഹ്സിൻ റാസയുടെ പ്രസ്താവന .
ജ്ഞാൻ വാപിയിൽ ഐക്യം നിലനിർത്താൻ മുസ്ലീം മത നേതാക്കൾ മുന്നോട്ട് വരണമെന്നാണ് ബിജെപി നേതാവ് മൊഹ്‌സിൻ റാസയുടെ അഭിപ്രായം . ‘ അന്നത്തെ ചക്രവർത്തി ഔറംഗസീബ് തികച്ചും വിവാദപുരുഷനായിരുന്നു . ഇപ്പോൾ എഎസ്ഐ റിപ്പോർട്ടിൽ നിന്ന് എല്ലാം വ്യക്തമായിരിക്കുകയാണ്. ഇനി കോടതിയാണ് തീരുമാനം എടുക്കേണ്ടത്. മുസ്ലീം മതനേതാക്കൾ മുന്നോട്ട് വന്ന് മുൻകൈയെടുക്കണം. ബാക്കിയുള്ളത് കോടതി എടുക്കും, കാരണം എഎസ്ഐ റിപ്പോർട്ടിൽ പുറത്ത് വന്ന കാര്യങ്ങൾ എല്ലാവരും ഉറ്റുനോക്കുകയാണ്.
മുസ്ലീങ്ങൾക്ക് വലിയ ഹൃദയം ഉണ്ടായിരിക്കണം. അവിടെ എന്തായിരുന്നുവെന്ന് എല്ലാവരും കണ്ടു. എല്ലാവർക്കും എല്ലാം അറിയാം. ഇപ്പോഴിതാ സത്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ് വിഷയം ഇതിനകം കോടതിയിലാണ്. എന്നാൽ ഐക്യം നിലനിർത്താൻ മുസ്ലീം മത നേതാക്കൾ മുന്നോട്ട് വരണം – മൊഹ്‌സിൻ റാസ പറഞ്ഞു.















