ന്യൂഡൽഹി : സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിനായി 800 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . നിലവിലെ സ്ഥലങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കോടതികളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2014 മുതൽ ഇതിനായി 7,000 കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇപ്പോൾ 800 കോടി അനുവദിച്ചിട്ടുണ്ട്. ഇത് അതിരുകടന്ന ചെലവാണെന്ന് കാണിച്ച് ആരും നിവേദനം നൽകില്ല .
2023 ലെ കേന്ദ്ര ബജറ്റിൽ, ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി 7,000 കോടി രൂപ വകയിരുത്തുമെന്നും മോദി വ്യക്തമാക്കി .