മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വരാഹം. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന ഒരു കാസ്റ്റിംഗ് കാൾ ശ്രദ്ധ നേടുകയാണ്.
നിലവിൽ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ പ്രധാനതാരങ്ങളുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ യുവതാരങ്ങളെ ആവശ്യമാണ്. ഇതിനായി യുവതാരങ്ങൾ മേക്കപ്പില്ലാത്ത ചിത്രങ്ങൾ അണിയറ പ്രവർത്തകർക്ക് അയക്കണം എന്നായിരുന്നു കുറിപ്പ്. [email protected], [email protected] എന്നീ രണ്ട് മെയിലുകളിലും താത്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണെന്നും കുറിപ്പിൽ പറയുന്നു.
സുരേഷ് ഗോപിയുടെ കരിയറിലെ 257 -ാമത്തെ ചിത്രമാണ് വരാഹം. നവ്യാ നായരാണ് ചിത്രത്തിലെ നായിക. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സനൽ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കാവൽ എന്ന ചിത്രത്തിന്റെ സഹ സംവിധായകനുമായിരുന്നു സനൽ വി ദേവൻ.
സുരേഷ് ഗോപി ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷത്തിലാണ് വരാഹത്തിൽ എത്തുന്നത്. ഇക്കാര്യം സംവിധായകൻ സനൽ വി ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്നും സഞ്ജയ് പടിയൂർ എന്റർടെൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.