മുംബൈ :മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയിൽ നടന്ന 12-ാമത് മലയാളോത്സവത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നവംബർ 19, 26 തീയതികളിലായി മലയാളോത്സവം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്ക് നവി മുംബൈയിലെ സിബിഡി ബേലാപൂരിലെ കൈരളിയിൽ വച്ചാണ് പരിപാടി നടന്നത്.
ചടങ്ങിൽ ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റ്ർ എംജി അരുൺ മുഖ്യാതിഥിയും പ്രമുഖ സാഹിത്യ സാംസ്കാരിക സാമൂഹ്യ പ്രവർത്തകരും ഭാഷാ പ്രവർത്തകരും വിശിഷ്ടാതിഥികളും പങ്കെടുത്തു. വ്യത്യസ്തതകൾ നിറഞ്ഞ വിവിധ തരം കലാപരിപാടികളും അരങ്ങേറി.