ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ ( SIMI) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ. യുഎപിഎ നിയപ്രകാരം സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായും അമിത് ഷാ അറിയിച്ചു.
” ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നു. യുഎപിഎ നിയമപ്രകാരം സംഘടനയെ 5 വർഷക്കാലത്തേക്ക് കൂടി നിരോധിക്കും.”- അമിത് ഷാ വ്യക്തമാക്കി.
Bolstering PM @narendramodi Ji’s vision of zero tolerance against terrorism ‘Students Islamic Movement of India (SIMI)’ has been declared as an ‘Unlawful Association’ for a further period of five years under the UAPA.
The SIMI has been found involved in fomenting terrorism,…— गृहमंत्री कार्यालय, HMO India (@HMOIndia) January 29, 2024
ഭാരതത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും ഭീഷണിയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്. സമാധാനവും സാമുദായിക സൗഹാർദവും തകർക്കുന്നതിലും ഈ സംഘടന ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017ൽ ഗായയിലുണ്ടായ ബോംബ് സ്‌ഫോടനം, 2014ൽ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന സ്‌ഫോടനം തുടങ്ങിയവയിലെല്ലാം ഈ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1977 ഏപ്രിൽ 25-നാണ് ഈ സംഘടന ആദ്യമായി രൂപംകൊണ്ടത്. ഭാരതത്തിന്റെ സാധാനവും ഐക്യവും തകർത്ത് ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2001ൽ വാജ്‌പേയ് സർക്കാരിന്റെ കാലത്തായിരുന്നു സംഘടനയെ ആദ്യമായി നിരോധിച്ചത്.















