ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 2-ാം മത്സരത്തിൽ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും കളിക്കില്ല. പരിക്കേറ്റ ഇരുവർക്കും വിശ്രമം നൽകിയതായി ബിസിസിഐ അറിയിച്ചു. ഇരുവർക്കും പകരമായി സർഫറാസ് ഖാൻ, സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ റൺസിനായി ഓടുന്നതിനിടെയാണ് ജഡേജയുടെ തുടയ്‌ക്ക് പരിക്കേറ്റത്. കെഎൽ രാഹുലിന്റെ വലതു കാലിന്റെ മസിലിനാണ് പരിക്കേറ്റത്. ഇരുവരും ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റിൽ 28 റൺസിന് വിജയിച്ചതോടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി.