നടി ഷംനാ കാസിമിന്റെ മകനായി ജനിക്കാൻ ആഗ്രഹമെന്ന് തമിഴ് സംവിധായകൻ മിഷ്കിൻ. തന്റെ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള നടിയാണ് ഷംനയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. മിഷ്കിന്റെ സഹോദരൻ ജി.ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന ചിത്രത്തിന്റെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യങ്ങള്‍ പരാമർശിച്ചത്. ഷംന കാസിമിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രമാണ് ഡെവിൾ.
‘സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കൾ എന്ന് വിളിക്കുന്നത്. ഷംന അത്തരത്തിലെ ഒരു അഭിനേത്രിയാണ്. എന്റെ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ളൊരാള്‍. അടുത്ത ജന്മത്തിൽ എനിക്ക് അവരുടെ മകനായി ജനിക്കണമെന്നാണ് ആഗ്രഹം. മറ്റ് ചിത്രങ്ങളിൽ ഷംന അഭിനയിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ ചിത്രങ്ങളിൽ ഷംന ഉണ്ടാകും.
അത്രയ്‌ക്ക് സ്നേഹമുള്ള നടിയാണ് ഷംന. കല്യാണം നടന്നപ്പോഴും എനിക്ക് ഒരുപാട് സന്തോഷമുണ്ടായി. അഞ്ച് വർഷമെങ്കിലും അഭിനയിച്ചിട്ടുപോരെ കല്യാണം എന്ന് ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഷംനയെ കാണുമ്പോള്‍ ഒരുപാട് സന്തോഷം. ദുബായിലാണ് ഷംന ഇപ്പോള്‍ താമസിക്കുന്നത്.’- മിഷ്കിൻ പറഞ്ഞു.