വയനാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരളാ പദയാത്ര വയനാട്ടിൽ ആരംഭിച്ചു. കൽപറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പദയാത്ര മുട്ടിലിലാണ് അവസാനിക്കുന്നത്. വനവാസികളുൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ പദയാത്രയിൽ പങ്കെടുക്കുമെന്ന് ബിജെപി നേതൃയോഗം അറിയിച്ചു.
പട്ടികവർഗ ജനവിഭാഗത്തിന് വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് സംഘപരിവാറാണെന്നും ഉത്തരേന്ത്യയിലെ വനവാസി മണ്ഡലങ്ങൾ ബിജെപിയോടൊപ്പമെന്നും പദയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലെ കാവുങ്കൽ കോളനി സന്ദർശിച്ച അദ്ദേഹം പ്രദേശവാസികളുമായി സംസാരിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പദയാത്രയിൽ ഓരോ സ്ഥലത്ത് നിന്നും നിരവധി പേർ പദയാത്രയുടെ ഭാഗമായി. മറ്റ് പാർട്ടികളിലുള്ള നൂറ് കണക്കിന് പേർ പദയാത്രയിൽ പങ്കെടുത്തു. സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും വലിയ പിന്തുണയാണ് പദയാത്രക്ക് ലഭിക്കുന്നത്.















