എട്ട് നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമാന മാർഗം അയോദ്ധ്യയിലെത്താം. ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് സർവീസ്.
അയോദ്ധ്യയിലേക്കുള്ള പുതിയ വിമാന സർവീസുകൾ
- അയോദ്ധ്യ-ഡൽഹി: ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. അയോദ്ധ്യയിൽ നിന്ന് രാവിലെ 8:40-നും ഡൽഹിയിൽ നിന്ന് 10:40-നുമാണ് സർവീസ്
- ചെന്നൈ-അയോദ്ധ്യ: പ്രതിദിന സർവീസ്. ചെന്നെെയിൽ നിന്ന് 12:40-നും അയോദ്ധ്യയിൽ നിന്ന് വൈകുന്നേരം നാല് മണിക്കുമാണ് സർവീസ്.
- അഹമ്മദാബാദ്- അയോദ്ധ്യ: ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ്
- മുംബൈ-അയോദ്ധ്യ : പ്രതിദിന വിമാനങ്ങൾ, മുംബൈയിൽ നിന്ന് 08:20 നും അയോദ്ധ്യയിൽ നിന്ന് 11:15 നും പുറപ്പെടും.
- ജയ്പൂർ-അയോദ്ധ്യ , പട്ന-അയോദ്ധ്യ, ദർഭംഗ-അയോദ്ധ്യ: ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ സർവീസ്
- ബെംഗളൂരു-അയോദ്ധ്യ, അയോദ്ധ്യ-ബെംഗളൂരു : തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും