കോഴിക്കോട്: നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മരുതോങ്കര സ്വദേശി വെട്ടോറോമ്മൽ അബ്ദുൾ നാസറിനെയാണ് നാദാപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ ദിവസം മറ്റൊരു പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. 14-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നടവയല്‍ നെല്ലിയമ്പം സ്വദേശി ഹുസൈനെയാണ് (47) വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. 2019 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.