റാഞ്ചി: ഹേമന്ത് സോറന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള രാജി സ്വീകരിച്ച് ഝാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ. ഇത് സംബന്ധിച്ച് ഗവർണർ എക്സിൽ പോസ്റ്റ് പങ്കുവച്ചു. ഖനന കുഭകോണത്തിനെ തുടർന്നാണ് സോറന്റെ രാജി. അന്വേഷണത്തിന്റെ ഭാഗമായി വൈകുന്നേരം മുതൽ സോറനെ ചേദ്യം ചെയ്തുവരികയായിരുന്നു. 7 മണിക്കൂറിലധികം ചോദ്യം ചെയ്തതി ശേഷം ഇഡി ഇയാളെ കസ്റ്റഡിയിലെടുത്തതിരുന്നു. ഇതേത്തുടർന്നാണ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ സോറനെ ഇഡി അറസ്റ്റ് ചെയ്തു.
आज श्री हेमंत सोरेन द्वारा झारखण्ड राज्य के मुख्यमंत्री के पद से त्यागपत्र को स्वीकार किया।#HemantSoren #Jharkhand #JharkhandCM #JharkhandNews pic.twitter.com/xbY4cwr3Xf
— Governor of Jharkhand (@jhar_governor) January 31, 2024
ഇഡി ഉദ്യോഗസ്ഥരോടൊപ്പമാണ് സോറൻ ഗവർണറെ കാണാൻ പോയത്. രാജ്ഭവനിലെത്തിയ ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎമാർ ഗവർണറെ കണ്ട് ചംപൈ സോറന് പിന്തുണ പ്രഖ്യാപിച്ചു. അന്വേഷണം മുറുകിയതിന് പിന്നാലെ സോറൻ ഒളിവിൽ പോയിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നു. പിന്നാലെ ജെഎംഎം പാർട്ടി യോഗം വിളിച്ചതിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ നീക്കങ്ങളുണ്ടായത്.















