ഇസ്ലാമബാദ്: പിടിച്ചുനിൽക്കാൻ വഴിയില്ലാതായതോടെ ഇന്ധനവില കുത്തനെ കൂട്ടി പാകിസ്താൻ സർക്കാർ. പുതുക്കിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. വില കൂട്ടിയ വിവരം ധനവകുപ്പ് എക്സിൽ പങ്കുവച്ച പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഓയിൽ ആൻഡ് ഗ്യാസ് റഗുലേറ്ററി അതോറിറ്റിയുടെ ശുപാർശയിലാണ് വിലയയുയർത്തിയത്. 13.55 രൂപയാണ് കുത്തനെ പെട്രോളിന് കൂട്ടിയത്. ഇതോടെ 259.34 ലായിരുന്ന വില 272.89 ആയി ഉയർന്നു. ഡീസലിനും വില വർദ്ധനയുണ്ട്.
276.21 ആയിരുന്നു ഹൈസ്പീഡ് ഡീസലിന്റെ വില 2.75 കൂടി വർദ്ധിപ്പിച്ച് 278.86 ആക്കി. 5-9 രൂപവരെ കൂട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സർക്കാരിന്റെ അപ്രതീക്ഷിത തിരിച്ചടി. അന്താരാഷ്‌ട്ര മാർക്കറ്റിലെ വില മാറുന്നതാണ് വില വർദ്ധനവിന് കാരണമെന്നാണ് പാകിസ്താൻ സർക്കാരിന്റെ വിശദീകരണം.
പാക് ഭരണഘടന അനുവദിക്കുന്ന ഏറ്റവും ഉയർന്ന നികുതിയായ 60 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ഇതിലൂടെ വരുന്ന സാമ്പത്തിക വർഷത്തിൽ 869 ബില്യൺ വരുമാനമാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്.
New Petrol Prices announced pic.twitter.com/vAFpuvPYvq
— Ministry of Finance, Government of Pakistan (@Financegovpk) January 31, 2024
“>















