പാരീസ് ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് പുത്തൻ ഉണർവേകി ടീം പ്രഖ്യാപനം. എഫ്.ഐ.എച്ച് പ്രോ ലീഗ് മത്സരങ്ങൾക്കുള്ള 24 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഹർമ്മൻ പ്രീത് സിംഗ് നായകനാകും. രണ്ടു ഘട്ടങ്ങളായാകും മത്സരങ്ങൾ നടക്കുക. ഭുവനേശ്വറിലെ ആദ്യ ഘട്ടം ഫെബ്രുവരി 10ന് ആരംഭിച്ച് 16ന് അവസാനിക്കും. റൂർക്കേലയിലെ ഘട്ടം 19ന് ആരംഭിച്ച് 25ന് അവസാനിക്കും.ഫെബ്രുവരി 10ന് സ്പെയിനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ട മുന്നേറ്റനിര താരമായ ബോബി ധാമിയും ഗോൾകീപ്പർ പവനും ടീമിൽ ഇടംപിടിച്ചില്ല. അതേസമയം വെറ്ററൻ താരമായി ശ്രീജേഷ് ടീമിൽ ഇടംപിടിച്ചു. മലയാളി താരത്തിനൊപ്പം കൃഷ്ണൻ ബഹദൂറും രണ്ടാം ഗോൾ കീപ്പറായി ടീമിലുണ്ട്.
പ്രതിരോധ നിരയിൽ ഹർമ്മൻ പ്രീത്,അമിത് രോഹിദാസ്,ജർമ്മൻ പ്രീത്,വരുൺ കുമാർ,സുമിത്, സഞ്ജയ്,ജുഗ്രാജ് സിംഗ്,വിഷ്ണുകാന്ത് സിംഗ് എന്നിവരും അണിനിരക്കും. 24 അംഗ സ്ക്വാഡിൽ ആരൊക്കേയെന്ന് അറിയാം…