രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച, നടൻ വിജയ് പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് നടന്റെ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. 2026ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ഒരു പാർട്ടിയുമായി സഹകരിക്കില്ല. രാഷ്‌ട്രീയം തന്റെ ഹോബിയല്ലെന്നും നടൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇതിനൊപ്പം ഒരു മാെബൈൽ ആപ്പും പാർട്ടി പുറത്തിറക്കുന്നുണ്ട്. ഇതിലൂടെ പാർട്ടി അംഗത്വം സ്വീകരിക്കാനാകും. ആദ്യഘട്ടത്തിൽ ഒരു കോടി ആളുകളെയാണ് ലക്ഷ്യമിടുന്നത്. വിജയ് മക്കൾ ഇയക്കത്തിന് കീഴിലാണ് പാർട്ടി വരിക. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. വരുന്ന ഏപ്രിലിലാകും പാർട്ടിയുടെ സമ്മേളനം.















