ലണ്ടന്‍: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിക്കുന്നത് അര്‍ജന്റൈന്‍ യുവതാരം അലസാന്‍ഡ്രോ ഗര്‍നാച്ചോ അവസാനിപ്പിക്കണമെന്ന് എയ്ഞ്ചല്‍ ഡി മരിയ. റൊണാൾഡോയെ അനുകരിക്കുന്നത് നിർത്തണമെന്നും നീ ആരാധിക്കേണ്ടത് ലയണൽ മെസിയാണെന്നും ഡി മരിയ തുറന്നടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് ഗർനാച്ചോ.
”ഗര്‍നാച്ചോ ക്രിസ്റ്റിയാനോയെ അനുകരിക്കുന്നത് നിര്‍ത്തണം. ലിയോണല്‍ മെസിയെയാണ് അവൻ പിന്തുടരേണ്ടത്. ഗര്‍നാച്ചോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും റൊണാള്‍ഡോയെ പിന്തുടരില്ല അവന്റെ ഗോളാഘോഷം നടത്തില്ല. മെസിയുടെ ഗോള്‍ ആഘോഷം ഞാന്‍ മാതൃകയാക്കും.” ഡി മരിയ വ്യക്തതമാക്കി.
യുവതാരത്തിന്റെ പ്രതിഭയെക്കുറിച്ചു ഡി മരിയ പറഞ്ഞു. ”വേഗതയുള്ള താരമാണ് ഗര്‍നാച്ചോ. അര്‍ജന്റൈന്‍ ടീമില്‍ വലിയ ഭാവിയുണ്ട്. അത് അവന്റെ കൈകളിലാണ്. അതിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല.”-ഡി മരിയ പറഞ്ഞു.
പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ ആരാധകനായ ഗര്‍നാച്ചോയോട് അര്‍ജന്റീന ആരാധകര്‍ക്ക് വലിയ മതിപ്പും ഇല്ല.