എറണാകുളം: കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദി പ്രിൻസിപ്പാളെണെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. ടെക് ഫെസ്റ്റിന്റെ ഉത്തരവാദിത്തം പൂർണമായും കുട്ടികളെ ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്നുെം സർക്കാർ കോടതിയിൽ പറഞ്ഞു. സംവിധാനങ്ങളുടെ പരാജയമാണ് ദുരന്തത്തിന് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുൻ പ്രിൻസിപ്പാൾ നൽകിയ കത്തിൽ രജിസ്ട്രാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർവ്വകലാശാലയ്‌ക്ക് കോടതി നിർദ്ദേശം നൽകി.
ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാനാകുന്നതിലും അധികം ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നാണ് ഹൈക്കോടതിയിൽ നേരത്തെ പോലീസ് വിശദീകരിച്ചത്. 1,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ 4,000 പേരായിരുന്നു എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാമ്പസിന് പുറത്ത് നിന്നും ആളുകളെത്തിയതും ബുദ്ധിമുട്ടായി മാറിയിരുന്നു. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും കോടതിയില്‍ പോലീസ് പറഞ്ഞിരുന്നു.















