ഡെറാഡൂൺ; പോലീസ് പട്രോളിംഗ് സൗകര്യപ്രദമായി നടത്തുന്നതിന് ഉത്തരാഖണ്ഡിൽ സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി അഭിനവ് കുമാറാണ് ഇലക്ട്രിക് സ്‌കൂട്ടർ ഫ്‌ളാഗ് ഓഫ് ചെയ്തത്. അത്യാധുനിക സംവിധാനത്തിലുള്ള നാല് സ്‌കൂട്ടറുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുന്നത്.
ഉത്തരാഖണ്ഡിലെത്തുന്ന വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും സുരക്ഷയൊരുക്കുന്നതിനും അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുമാണ് പോലീസ് പട്രോളിംഗ് നടക്കുന്നത്. സെൽഫ് ബാലസിംസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ വരുന്നതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ പട്രോളിംഗ് നടത്താൻ സാധിക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു.
നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ, ഗംഗാ ഘട്ടുകൾ, തെരുവോരങ്ങൾ തുടങ്ങിയ ഇടുങ്ങിയ പ്രദേശങ്ങളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകൾ സഹായിക്കും. ഹരിദ്വാറിലെ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സെൽഫ് ബാലൻസിംഗ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകിയിട്ടുണ്ടെന്നും അവരെ തിരക്കേറിയ പ്രദേശങ്ങളിൽ വിന്യസിക്കുമെന്നും ഉന്നത പോലീസ് മേധാവി അഭിനവ് കുമാർ പറഞ്ഞു.















