എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. കക്കാടംപൊയിലിനെ പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നാണ് അറിയിക്കേണ്ടത്.
കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ലൈസൻസ് ഇല്ലെന്ന കാരണത്താൽ കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്ന് കൊടുത്തത്.