മലപ്പുറം: മഞ്ചേരിയിൽ തെരുവുനായ ആക്രമണത്തിൽ 21 പേർക്ക് പരിക്ക്. മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രഭാത സവാരിക്കായി ഇറങ്ങിയവർക്കാണ് കൂടുതലായും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ തിരൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ പലർക്കും കയ്യിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നും ഇത് മറ്റു ഭാഗങ്ങളിൽ പോയി ആക്രമണം നടത്താതിരിക്കാൻ ഉടനെ നായയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.