മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
പാർട്ടിയുടെ ലക്ഷ്യങ്ങൾക്കായി ജനങ്ങളെ അണിനിരത്തുന്നതിൽ അദ്ദേഹത്തിന്റെ അസാധാരണമായ സംഘടനാ വൈദഗ്ധ്യം ഏറെ പ്രചോദനകരമാണ്. രാജ്യം കണ്ടതിൽ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാർട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായെന്നും കെ. സുരേന്ദ്രൻ എക്സിൽ കുറിച്ചു.
Great news heard that Shri LK Advaniji has been conferred with the Bharat Ratna. His pivotal role in the Ram Janmabhoomi movement and his exceptional organizational skills in mobilizing masses for our party’s goals are truly inspiring. A formidable Home Minister indeed,… pic.twitter.com/728ArYjVpv
— K Surendran (@surendranbjp) February 3, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന ലഭിച്ച വിവരം പങ്കുവച്ചത്. അദ്വാനിയെ നേരിട്ട് സന്ദർശിച്ചാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവച്ചത്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭവനകൾ വിലമതിക്കാനാവത്തതാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.















