ലക്നൗ : ഇസ്ലാമിൽ, തട്ടിയെടുത്ത ഭൂമിയിൽ പള്ളി പണിയാൻ കഴിയില്ലെന്ന് ജംഇയ്യത്തുൽ ഉലമ ഹിന്ദ് നേതാവ് മൗസാന സൈഫുള്ള . ജ്ഞാൻവാപി കേസിൽ പുറത്തുവന്ന വിധി 20 കോടി മുസ്ലീങ്ങളെയും ഞെട്ടിച്ചിരിക്കുകയാണെന്നാണ് സൈഫുള്ള പറയുന്നത് .
‘ ജ്ഞാനവാപി കേസിൽ ഇന്നലെ പുറത്തുവന്ന സംഭവം 20 കോടി മുസ്ലീങ്ങളെയും നീതിയെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരെയും ഞെട്ടിച്ചിരിക്കുകയാണ്. മുസ്ലീങ്ങൾ പരിതാപകരമായ അവസ്ഥയിലാണ്. ഈ രാജ്യം മതങ്ങളുടെ പൂച്ചെണ്ടാണെന്ന് ഹിന്ദുക്കളും സിഖുകാരും വിശ്വസിക്കുന്നു. അവരെല്ലാം ഞെട്ടിപ്പോയി. ക്ഷേത്രം തകർത്ത് ക്ഷേത്രം പണിത ജ്ഞാനവാപിയെയും പള്ളിയെയും കുറിച്ച് പറയുന്നത് തെറ്റാണ്. ഇസ്ലാമിൽ, തട്ടിയെടുത്ത ഭൂമിയിൽ പള്ളി പണിയാൻ കഴിയില്ല. മുസ്ലീങ്ങൾ അങ്ങനെ ചെയ്യുന്നവരല്ല . ജ്ഞാൻവാപി മന്ദിരത്തിൽ പൂജ നടത്താനുള്ള അനുമതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകും ‘ എന്നും സൈഫുള്ള പറയുന്നു.
ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ വാരണാസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഇതേ തുടർന്ന് വ്യാഴാഴ്ച മുതൽ പൂജകൾ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ആരാധനയ്‌ക്ക് അനുമതി നൽകി കൊണ്ടുള്ള ഉത്തരവിന് ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുസ്ലീം വിഭാഗം ഹർജി നൽകിയത്. എന്നാൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് ജില്ലാ കോടതി വിധി ശരിവയ്‌ക്കുകയായിരുന്നു