ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലാണ്. 171 റൺസാണ് രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ലീഡ്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് പോകാതെ 28 റൺസ് എടുത്തിട്ടുണ്ട്. ജയ്സ്വാളും നായകൻ രോഹിത് ശർമ്മയുമാണ് ക്രീസിൽ. ഇതിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മ വിവാദത്തിലായ ഒരു സംഭവമാണ് പുറത്തുവരുന്നത്. ഗ്രൗണ്ടിലെ തെറിവിളിയുടെ പേരിലാണ് ഹിറ്റ്മാൻ വിവാദത്തിലായത്. സഹതാരങ്ങളെയാണ് രോഹിത് ശർമ്മ അധിക്ഷേപിച്ചത്.
ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ 31-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോഴായിരുന്നു സംഭവം. ഇതിന്റെ ഓഡിയോ അടക്കമുള്ള വീഡിയോകളാണ് പുറത്തുവന്നത്.സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ഓഡിയോ ആണ് പുറത്തുവന്നത്. ആരെങ്കിലും ഗ്രൗണ്ടില്‍ കറങ്ങി നടന്നാല്‍ ഒരുത്തന്റെയും അമ്മയെ വെറുതെ വിടില്ലെന്നായിരുന്നു ഹിന്ദിയില്‍ രോഹിത് ശര്‍മയുടെ അധിക്ഷേപം.
ഫീൽഡിംഗിൽ ചിലരുടെ അലംഭാവമാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. ഓഡിയോ പുറത്തുവന്നതോടെ ആരാധകർ ക്യാപ്റ്റനെതിരെ രംഗത്തുവന്നിട്ടുണ്ട്. എക്സിൽ താരത്തിനെതിരെ പോസ്റ്റുകളും ട്രോളുകളും പങ്കുവച്ചാണ് ആരാധകർ പ്രതിഷേധം അറിയിക്കുന്നത്. രോഹിത്തിൽ നിന്ന് ഇത്രയും അസഭ്യമായ വാക്കുകൾ പ്രതീക്ഷിച്ചില്ലെന്നാണ് പലരുടെയും കമന്റ്.
— . (@GOATKLISBACK) February 3, 2024
“>