ആഗോള ബോക്സോഫീസ് കളക്ഷനിൽ കുതിച്ചുയർന്ന് ഹനുമാൻ. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം വമ്പൻ കളക്ഷനാണ് നേടികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ 270 കോടിയിലധികമാണ് ചിത്രം സ്വന്തമാക്കിയത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹനുമാൻ.
ജനുവരി 12-നാണ് ചിത്രം റിലീസ് ചെയ്തത്. പ്രശാന്ത് വർമയുടെ സംവിധാനത്തിൽ 12 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ചിത്രത്തിന് ആഗോള ബോക്‌സോഫീസിൽ മികച്ച കളക്ഷൻ നേടാൻ സാധിച്ചു. മാർച്ച് രണ്ടിനാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. സി5 ആണ് ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോം.
തേജ സജ്ജയെ കൂടാതെ അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോർ, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.