മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. 8-ാം വിവാഹ വാർഷികത്തിന് ഭാര്യയ്‌ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് താരം ചിത്രം പങ്കുവച്ചിരുന്നു. ഇതിൽ പത്താന്റെ ഭാര്യ സഫ ബെയ്ഗ് മുഖം മറച്ചിരുന്നില്ല ഇതാണ് ഇവരെ ചൊടിപ്പിച്ചത്.
മനസ് തൊടുന്നൊരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരുന്നത്. എണ്ണമറ്റ റോളുകൾ നിറയുന്ന ഒരു ആത്മാവ്. മൂഡ് ബൂസ്റ്റർ, കോമേഡിയൻ, പ്രശ്നക്കാരി, പിന്നെ.. ഏന്റെ എക്കാലത്തെയും മികച്ച പങ്കാളി, സുഹൃത്ത്, എന്റെ കുട്ടികളുടെ അമ്മ. ഈ മനോഹരയാത്രയിൽ നിന്നെ ഭാര്യയായി ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. വിവാഹ വാർഷിക ആശംസകൾ എന്റെ പ്രണയമേ..പത്താൻ എക്സിൽ കുറിച്ചു.
2016ലായിരുന്നു പത്താന്റെ വിവാഹം. ഇന്ത്യൻ ഒർജിനാണെങ്കിലും സഫ സൗദിയിലാണ് വളർന്നത്. മോഡലിംഗ് കരിയറിലൂടെയാണ് അവർ പ്രശസ്തയായത്. സൗദിയിലെ വലിയ ബിസിനസുകാരനായ മിർസ ഫാറൂഖിയാണ് പിതാവ്. പ്രൊഫഷണൽ നെയിൽ ആർട്ടിസ്റ്റുകൂടിയാണ് അവർ പിആർ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
Infinite roles mastered by one soul – mood booster, comedian, troublemaker, and the constant companion, friend, and mother of my children. In this beautiful journey, I cherish you as my wife. Happy 8th my love ❤️ pic.twitter.com/qAUW8ndFAJ
— Irfan Pathan (@IrfanPathan) February 3, 2024
“>
That’s Why Your Brother Better Than You. 💔 pic.twitter.com/tfKsYCTqYH
— TROLL PAKISTAN CRICKET (@trollpakistanii) February 3, 2024
“>