കാസർകോട്: സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയിൽ 70 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് നെല്ലിക്കുന്ന് സ്വദേശിയും ബീച്ച് റോഡിലെ ബേക്കറി ഉടമയുമായ വിവേക് ഷെട്ടി (36) ആണ് മരിച്ചത്. ഇടയ്‌ക്ക് മദ്യപിച്ചിരുന്ന വിവേക് സമ്മാനമടിച്ചതിന് ശേഷം സ്ഥിരം മദ്യപാനിയായതായി ബന്ധുക്കൾ അറിയിച്ചു.
നാല് മാസം മുമ്പാണ് യുവാവിന് 70 ലക്ഷം രൂപ ലോട്ടറി അടിച്ചത്. ഇതിൽ നിന്നും 44 ലക്ഷം ഇയാൾക്ക് ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിൽ ദിവസവും മദ്യപിച്ചാണ് യുവാവ് വീട്ടിലേക്ക് വന്നിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. വിവേകിന്റെ ഭാര്യ ഏഴ് മാസം ഗർഭിണിയാണ്. ഒരു മകനും ദമ്പതികൾക്കുണ്ട്.















