ഭാഷാ പ്രാവീണ്യം പ്രത്യേക കഴിവുകളിലൊന്നാണ്. നല്ല വസ്ത്രങ്ങൾ ധരിച്ച് ഒരു മൈക്കിന്റെ മുന്നിൽ വാക്ചാതുര്യത്തോടെ സംസാരിക്കുന്നവരെ പലപ്പോഴും നാം കണ്ടിട്ടുണ്ടാകും. എന്നാൽ അത്തരക്കാർക്ക് മാത്രമാണോ ഭാഷാ പ്രാവീണ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന ചോദ്യം തിരുത്തി കുറിച്ചിരിക്കുകയാണ് ഗോവയിലെ ഒരു തെരുവോര കച്ചവടക്കാരി.
ഒരുപക്ഷേ സ്‌കൂളിന്റെ പടി അവർ കണ്ടിട്ടുണ്ടാകില്ല. എങ്കിലും അനുഭവപാഠങ്ങൾ ഉയർന്ന വിദ്യാഭ്യാസം നേടിയവരെക്കാൾ കൂടുതലാണ്. ഗോവയിലെ ഒരു ബീച്ചിൽ ഇരുന്ന് മാലകൾ വിൽക്കുന്ന ആ തെരുവോര കച്ചവടക്കാരിയിൽ നിന്നും മുത്തുകൾ പൊഴിയുന്നതു പോലെ ഇംഗ്ലീഷ് സംസാരിക്കുന്നത് കേൾക്കുന്ന ഏതൊരാളിലും പ്രകടമാകുന്നത് ആശ്ചര്യം മാത്രമായിരിക്കും.
View this post on Instagram
ബീച്ചിൽ എത്തിയ ഒരു വിനോദ സഞ്ചാരിക്ക് അവിടുത്തെ പ്രദേശങ്ങളെ കുറിച്ചും ബീച്ചുകളെ കുറിച്ചും വാതോരാതെ ഇംഗ്ലീഷിൽ പറഞ്ഞുകൊടുക്കുകയാണ് അവർ. കൊറോണ മഹാമാരി കാലത്ത് നേരിട്ട പ്രതിസന്ധികളും അതിനു ശേഷമുണ്ടായ മാറ്റങ്ങളും അവർ ആ വിനോദ സഞ്ചാരിയോട് കൃത്യമായി വിവരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം ഉപയോക്താവായ സുഷാന്ത് പട്ടീൽ പങ്കുവച്ച വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഈ സ്ത്രീക്ക് കയ്യടികളുമായി രംഗത്തെത്തിയത്.















