ഡേവിസ് കപ്പ്, 60 വർഷത്തെ കണക്കു തീർത്തു; പാക് മണ്ണിൽ ത്രിവർണ പതാക പാറിപ്പറന്നു; പാകിസ്താന് മേൽ ആധിപത്യം അരക്കിട്ട് ഉറപ്പിച്ച് ഇന്ത്യ

Published by
Janam Web Desk

ഇസ്‍ലാമാബാദ്: ഡേവിസ് കപ്പ് ടെന്നീസിൽ യുകി ഭാംബ്രി– സാകേത് മയ്നേനി സഖ്യത്തിന്റെ മികച്ച പ്രകടനം ഇന്ത്യക്ക് സമ്മാനിച്ചത് ലോക ​ഗ്രൂപ്പ് ഒന്നിന് യോ​ഗ്യത. പ്ലേഓഫിൽ പാകിസ്താന്റെ മുസമ്മിൽ മുർതാസ– ബർഖാതുല്ല സഖ്യത്തിനെതിരെ നേടിയ ഉ​ഗ്രൻ വിജയമാണ് ലോക ​ഗ്രൂപ്പ് ഒന്നിലേക്ക് മുന്നേറാൻ ഇന്ത്യക്ക് കരുത്ത് പകർന്നത്. ഇതോടെ ഇന്ത്യയുടെ ലീഡ് 3-0 ആയി.

യുകി ഭാംബ്രി– സാകേത് മയ്നേനി സഖ്യത്തെ ഒന്നു വെല്ലുവിളിക്കാൻ പോലുമാകാതെയാണ് പാക് ജോഡി കീഴടങ്ങിയത്. ടൂർണമെന്റിൽ പാകിസ്താനെതിരെ വ്യക്തമായ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. 60 വർഷത്തിന് ശേഷമാണ് ഇന്ത്യ പാകിസ്താനിൽ ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. മയ്നേനിയും കരുത്തുറ്റ സർവുകൾ പ്രതിരോധിക്കാനാതെ മുട്ടിടിക്കുന്ന പാക് സഖ്യത്തെയാണ് മത്സരത്തിൽ കണ്ടത്. സ്കോർ 6-2, 7-6(5).

രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും 2 സിംഗിൾസ് മത്സരങ്ങൾ വിജയിച്ച് ആദ്യദിനത്തിൽ ഇന്ത്യക്ക് 2–0ന് ലീഡ് സമ്മാനിച്ചിരുന്നു. സിംഗിൾസിലെ മുൻനിര താരങ്ങളായ സുമിത് നാഗലും ശശികുമാർ മുകുന്ദും ഇല്ലാതെയാണ് ഇന്ത്യൻ സംഘം പാക്കിസ്ഥാനിലെത്തിയത്.


“>

 

Share
Leave a Comment