കോഴിക്കോട്: വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചത് ട്രാജഡിയായി. വിവാഹ ആഘോഷത്തിന്റെ ഭാഗമായി വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചുണ്ടായ അപകടത്തിൽ വരന്റെ വീടിന് തീപിടിച്ചു. വീടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്. കോഴിക്കോട് കാരശ്ശേരി കലരികണ്ടിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഷെഡ്ഡിലുണ്ടായിരുന്ന നിരവധി സാധനങ്ങൾ തീപിടിത്തത്തിൽ കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.