പത്തനംതിട്ട: ഇലന്തൂർ ശ്രീ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഉപദേവതാ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തു. ഹൈന്ദവ ആരാധനാലയങ്ങളിൽ തുടർച്ചയായി നടക്കുന്ന അധിനിവേശത്തിന്റെ ബാക്കിപത്രമായി നടന്ന നീചമായ സംഭവത്തിൽ പത്തനംതിട്ട ബിജെപി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ തുടർക്കഥകളാവുകയാണ്. കോഴിക്കോട് നന്മണ്ടയിൽ ക്ഷേത്രങ്ങളിൽ തുടരെ തുടരെ കവർച്ച റിപ്പോർട്ട് ചെയ്തിരുന്നു. ദേവീ ക്ഷേത്രത്തിന് മുൻപിലെ കോൺക്രീറ്റ് ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവരുകയും ചെയ്തിരുന്നു.
ആലപ്പുഴ വെട്ടിയാർ രാമനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലും അടുത്തിടെ മോഷമം നടന്നിരുന്നു. അക്രമികൾ കൊടിമരത്തിന് മുൻവശത്തെയും ശ്രീകൃഷ്ണ ക്ഷേത്രത്തിലെയും വഞ്ചികൾ തകർത്തു. പണവും കവർന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.