ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കാൻ ഇന്ന് പ്രത്യേക നിയംസഭാ സമ്മേളനം ചേരും. പ്രത്യേക സമ്മേളനം വിളിച്ചുചേർത്താണ് ബിൽ പാസാക്കുന്നത്. ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ ബിൽ പാസാക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബിൽ പസാകുന്നതോടെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
കഴിഞ്ഞ ദിവസം ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് റിപ്പോർട്ട് അംഗീകരിച്ചത്.
ഫെബ്രുവരി ആറിനാണ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അദ്ധ്യക്ഷയായ അഞ്ചംഗ പ്രത്യേക സമിതിയാണ് ഏകീകൃത സിവിൽ കോഡിന്റെ അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കിയത്.