ആറന്മുള: ദേശീയ നദി സംരക്ഷണ ഡയറക്ട്ടറേറ്റിന്റെയും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പമ്പാ നദീ പുനരുജ്ജീവനത്തിനായുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാനുള്ള ഓഫീസ് ആറന്മുള ഇടനാട്ടിൽ പ്രവർത്തനമാരംഭിച്ചു.
പമ്പയുടെ കൈവഴിയായ ആദിപമ്പയുടെ തീരത്താണ് ഈ ഓഫീസ് സജീകരിച്ചിരിക്കുന്നത്. ഓഫീസിന്റെ പ്രവർത്തനോദ്‌ഘാടനം നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ജി അശോക് കുമാർ ഐ എ എസ്, മഗ്‌സസെ അവാർഡും 2015-ൽ സ്‌റ്റോക്ക്‌ഹോം വാട്ടർ പ്രൈസും നേടിയ വാട്ടർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ രാജേന്ദ്ര സിങ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
തുടർന്ന് ആദിപമ്പ നദി തീരത്ത് സങ്കടിപ്പിച്ച യോഗത്തിൽ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഡോ. രുചി ബഡോള (സയന്റിസ്റ്റ് എഫ്) എസ് എ. ഹുസൈൻ (റിട്ട. സയന്റിസ്റ്റ് എഫ് ), ഡോ തൻവീർ അഹമ്മദ് (പ്രോജക്ട് കോഡിനേറ്റർ), ഉദ്യോഗസ്ഥരായ Dr. വി. ദിനേഷ്, സുബീഷ്. എസ്, ജഗ്മോഹൻ ഗുപ്ത, വിനോദ് തറൈ, കൃഷ്ണ വേണുഗോപാൽ, മെബിൻ എ. ജെ. ബാബു മണി ( പ്ലാന്റ് ടാക്സോണമിസ്റ്റ്) തുടങ്ങിയവർ പങ്കെടുത്തു.
പമ്പാ നദീ പുനരുജ്ജീവനത്തിന്റെ ഭാഗമായി ദേശീയ നദി സംരക്ഷണ ഡയറക്ട്ടറേറ്റിന്റെയും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പമ്പാ നദിയെക്കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടത്തലുകൾ Dr. വി ദിനേഷ്, ബാബു മണി ( പ്ലാന്റ് ടാക്സോണമിസ്റ്റ്) എന്നിവർ അവതരിപ്പിച്ചു.















