ആർഡിഎക്‌സിന് ശേഷം ഷെയ്ൻ നീഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ ഹാർട്ട്‌സ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി എന്റർടെയ്‌നാറായാണ് ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിലാണ് ഷെയ്ൻ എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
വ്യത്യസ്തരായ മൂന്ന് പേരുടെ ജീവിത്തിലേക്ക് കടന്നു വരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ലിറ്റിൽ ഹാർട്ട്‌സ്.
ബാബുരാജ്, ഷൈൻ ടോം ചാക്കോ, ജോസ്, ജാഫർ ഇടുക്കി, രൺജി പണിക്കർ, മാലാ പാർവ്വതി, അനു മോഹൻ, എയ്മ റോസ്മി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.