മലയാളികൾക്ക് എന്നും ഓർക്കാൻ കഴിയുന്ന നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. 2011-ൽ പുറത്തിറക്കിയ ലിവിംഗ് ടുഗതർ ആണ് ഫാസിലിന്റെതായി അവസാനം ഇറങ്ങിയ ചിത്രം. സംവിധായകന്റെ പുതിയൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വാർത്ത കുറച്ച് നാളുകളായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു അഭിമുഖത്തിനിടയിൽ അതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസിൽ.
എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ മധു മുട്ടം ആണ് ഫാസിലിന്റെ പുതിയ ചിത്രത്തിന്റെയും സഹ രചയിതാവ്. ചിത്രത്തിന്റെ തിരക്കഥ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാസിൽ അഭിമുഖത്തിനിടിയിൽ പറഞ്ഞു. ചിത്രത്തിൽ ഒരു ചാൻസ് ഫഹദ് മധുവിനോട് ചോദിച്ചിട്ടുണ്ടെന്നും ഫാസിൽ അഭിമുഖത്തിൽ പറഞ്ഞു.
എഴുപതിയഞ്ചാം വയസിൽ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ സമകാലിക സിനിമയെക്കുറിച്ചുള്ള ധാരണ വ്യക്തമായിട്ടുണ്ടാകണം. തീയറ്ററിലെത്തുന്ന ആദ്യ പ്രേക്ഷകർ യുവാക്കളാണ്. അവർക്ക് സിനിമ ഇഷ്ടപ്പെടണമെന്നതാണ് ഒടിടി കാലത്തുള്ള വലിയൊരു വെല്ലുവിളി. കുടുംബങ്ങളെ തിയേറ്ററിൽ എത്തിക്കേണ്ടതും ചെറുപ്പക്കാരാണ്. യുവാക്കൾ വേണ്ടെന്നു വെച്ച സിനിമ കാണുന്നതിനായി കുടുംബ പ്രേക്ഷകർ എത്തുന്നു എന്നതാണ് യാഥാർത്ഥ്യം.-ഫാസിൽ പറഞ്ഞു.















