ന്യൂഡൽഹി: ഇന്ത്യ-യുഎസ്‍ വ്യാപാര ബന്ധത്തെ കുറിച്ച് വിവരിച്ച് യുഎസ്‍ എനർജി റിസോഴ്സ് ഉദ്യോഗസ്ഥൻ ജെഫ്രി ആർ പ്യാറ്റ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം’ചപ്പാത്തി’ പോലെ പരന്നതല്ലെന്നും ‘പൂരി’ പോലെ വികസിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസിൽ നിന്നും ഇന്ത്യയിലേക്കുള്ള ചരക്ക് കയറ്റുമതിയിൽ വലിയ വർദ്ധനവാണ് ഇന്നുള്ളത്. 2022-ൽ 47.2 ബില്യൺ ഡോളറിന്റെ വളർച്ചയണ്ടായി. ഇത് മുൻ വർഷത്തേക്കാൾ 17.9 ശതമാനം വർദ്ധനവാണ് കണക്കാക്കുന്നത്. ചെങ്കടൽ പ്രതിസന്ധിയിൽ ഇന്ത്യൻ നാവികസേനയാണ് യുഎസ് സേനക്ക് രക്ഷകരായത്. യെമനിലെ ഹൂതികളുടെ ആക്രമണത്തിൽ നിന്നും ഒരു ടാങ്കർ കപ്പലിനെ രക്ഷപ്പെടുത്തിയ നാവികസേനയുടെ പ്രവർത്തി പ്രശംസനീയമാണെന്നും പ്യാറ്റ് പറഞ്ഞു.