ജയ്പൂർ : ഉത്തരാഖണ്ഡിന് പിന്നാലെ രാജസ്ഥാനിലും ഏകീകൃത സിവിൽ കോഡ് വരുന്നു . രാജസ്ഥാൻ സർക്കാരും ഇത് നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിയമം നടപ്പാക്കാൻ ഞങ്ങളും ശ്രമിക്കുന്നുണ്ടെന്നും തയ്യാറെടുപ്പുകൾ ആരംഭിച്ചതായും രാജസ്ഥാൻ കാബിനറ്റ് മന്ത്രി കനയ്യ ലാൽ ചൗധരി പറഞ്ഞു. യുസിസി കൊണ്ടുവന്ന ഉത്തരാഖണ്ഡ് സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു
യുസിസി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയെന്നും കനയ്യ ലാൽ ചൗധരി പറഞ്ഞു . ‘ അവരെ അഭിനന്ദിക്കുന്നു. യു.സി.സി നടപ്പാക്കാനും തയ്യാറെടുക്കുകയാണ്. രാജ്യത്ത് ഒരു നിയമം മാത്രമേ നിലനിൽക്കൂ, രണ്ടെണ്ണം നിലനിൽക്കില്ല. ഇന്ത്യയിൽ ഈ നിയമം വളരെ പ്രധാനമാണ്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട് . സംസ്ഥാനത്ത് എല്ലായിടത്തും ഡ്രസ് കോഡ് പിന്തുടരുന്നു, അതിനാൽ ഹിജാബും നീക്കം ചെയ്യണം.‘ – അദ്ദേഹം പറഞ്ഞു.















