കോഴിക്കോട്: വടകര കണ്ണൂക്കരയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ. കണ്ണൂക്കര ആലോത്ത് താഴെ രവീന്ദ്രനെയാണ് ആർപിഎഫ് സംഘം പിടികൂടിയത്. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ജനുവരി 25-നായിരുന്നു കേസിന് ആസ്പദമായ സംഭവം. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ അന്വേഷണം നടന്നു വരികയായിരുന്നു. ആർപിഎഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.















