ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രം സന്ദർശിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. മന്ത്രിമാരും എംഎൽഎമാരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന 70 അംഗ സംഘത്തിനൊപ്പമാണ് പേമ ഖണ്ഡു രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.
വളരെ ആവേശത്തോടെയാണ് ഞങ്ങൾ അയോദ്ധ്യയിലെത്തിയത്. രാമക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചത് വളരെ ഭാഗമായി കരുതുന്നു. രണ്ട് വർഷം മുമ്പ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചപ്പോഴും ഞാൻ ഇവിടെ എത്തിയിരുന്നു. വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ 500 വർഷങ്ങൾക്ക് ശേഷമാണ് അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായത്. വിശ്വാസി എന്ന നിലയിൽ ഇതേറെ അഭിമാനം നൽകുന്നതാണെന്നും ഖണ്ഡു പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന രാജ്യത്തെ ആദ്യ മന്ത്രിസഭയാണ് അരുണാചൽ പ്രദേശിലേത്. അതേസമയം യുപിയിലെ എല്ലാ എംഎൽഎമാരും ഈ മാസം 11ന് അയോദ്ധ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യുപി നിയമസഭാ സ്പീക്കർ സതീഷ് മഹാനയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.