കോൺ​ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു; ഒരു നയമോ നേതാവോ ഇല്ലാത്തവരാണ് മോദിയുടെ ​ഗ്യാരന്റിയെ ചോദ്യം ചെയ്യുന്നത്: പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺ​ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു; ഒരു നയമോ നേതാവോ ഇല്ലാത്തവരാണ് മോദിയുടെ ​ഗ്യാരന്റിയെ ചോദ്യം ചെയ്യുന്നത്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 03:52 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: സീറ്റ് വിഭജനത്തെച്ചൊല്ലി ഇൻഡി സഖ്യത്തിലുണ്ടായ ഭിന്നതയ്‌ക്ക് പിന്നാലെ കോൺ​ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ നാല്പത് സീറ്റെങ്കിലും കോൺ​ഗ്രസിന് നേടാനാകട്ടെ എന്നും അവർക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 കടക്കാൻ കഴിയില്ലെന്ന വെല്ലുവിളി പശ്ചിമ ബംഗാളിൽ നിന്ന് ഉയർത്തിയിട്ടുണ്ട്. എന്നാൽ, നിങ്ങൾക്ക് 40 എണ്ണം ഉറപ്പാക്കാൻ കഴിയട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അധികാരക്കൊതിയിൽ ജനാധിപത്യത്തെ പരസ്യമായി കഴുത്തുഞെരിച്ചു കൊന്നവരാണ് കോൺ​ഗ്രസ് പാർട്ടി. ഡസൻ കണക്കിന് തവണ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിട്ട കോൺഗ്രസ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തിന്റെ അന്തസ്സിനെയും ജയിലിൽ നിർത്തിയ കോൺഗ്രസ്. പത്രങ്ങൾ പൂട്ടാൻ ശ്രമിച്ച കോൺഗ്രസ്. രാജ്യത്തെ തകർക്കാൻ കോൺഗ്രസ് ആഖ്യാനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെയുള്ള കോൺഗ്രസാണ് ജനാധിപത്യത്തെക്കുറിച്ച് നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്”.

“ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിച്ചും തീവ്രവാദവും വിഘടനവാദവും രാജ്യത്ത് തഴച്ചുവളരാൻ അനുവദിച്ചവരുമാണ് കോൺ​ഗ്രസ്. വടക്കുകിഴക്കൻ മേഖലയെ അവർ പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിട്ടു. നക്സലിസം വളർത്തി. രാജ്യത്തിന്റെ ഭൂമി ശത്രുക്കൾക്ക് കൈമാറുക മാത്രമല്ല, സൈന്യത്തെ നവീകരിക്കാനും കോൺ​ഗ്രസ് തയ്യാറായില്ല. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ 10 വർഷത്തിനുള്ളിൽ 12-ൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഞങ്ങൾ കൊണ്ടുവന്നു. ഒബിസിക്ക് പൂർണ സംവരണം നൽകാത്ത, പൊതുവിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകാത്ത കോൺഗ്രസ്, അംബേദ്കറെ ഭാരതരത്നയ്‌ക്ക് പോലും പരി​ഗണിച്ചില്ല. അങ്ങനെയുള്ളവരാണ് ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നത്. നയത്തിലും നേതാവിലും ഒരു ​ഗ്യാരന്റിയുമില്ലാത്ത കോൺ​ഗ്രസാണ് മോദിയുടെ ​ഗ്യാരന്റിയിൽ ചോദ്യം ഉന്നയിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.

Tags: Congressprime minister narendra modiLok Sabha polls
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies