ഇസ്താംബുൾ : ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റാൻ തുർക്കി . ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ചോറ ചർച്ചാണ് മെയ് മാസത്തോടെ മുസ്ലീം പള്ളിയായി മാറ്റുന്നത് . ഇതിനുശേഷം മുസ്ലീങ്ങൾക്ക് ഇവിടെ നമസ്കരിക്കാനാകും. ഈ പള്ളിയെ മസ്ജിദാക്കി മാറ്റുന്ന ജോലികൾ ഇപ്പോൾ നടന്നുവരികയാണ്. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് ഈ പള്ളിയെ മുസ്ലീം പള്ളിയാക്കി മാറ്റാൻ തീരുമാനിച്ചത്. ഇതിനുമുമ്പ് ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി മുസ്ലീം പള്ളിയാക്കി മാറ്റിയിരുന്നു.
1400 വർഷത്തോളം പഴക്കമുള്ളതാണ് ചോറ ചർച്ച് . കോൺസ്റ്റാൻ്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ) റോമൻ ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. ബൈസൻ്റൈൻ ഭരണകാലത്ത് അകത്ത് കൂടുതൽ അലങ്കാര പ്രവർത്തനങ്ങൾ നടത്തി. അതിൽ നിർമ്മിച്ച മൊസൈക്ക് തറകളും ചുവർ ചിത്രങ്ങളും കാണാൻ അതി മനോഹരമാണ്.
15-ആം നൂറ്റാണ്ട് വരെ ഇത് ഒരു പള്ളിയുടെ രൂപത്തിൽ തുടർന്നു. 1945 ൽ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലിബറലിസത്തിന്റെ യുഗം ആരംഭിച്ചപ്പോൾ, അത് ഒരു മ്യൂസിയമാക്കി മാറ്റി. 2019 വരെ അതേ രൂപത്തിൽ തുടർന്നു.ഇതിനുശേഷം, 2020 ൽ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ഇത് പള്ളിയായി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ അതിൽ ചില അറ്റകുറ്റപ്പണികൾ നടന്നിരുന്നു. 2024 മെയ് മാസത്തിൽ മുസ്ലീം പ്രാർത്ഥനയ്‌ക്കായി ഈ പള്ളി തുറക്കുമെന്ന് സർക്കാർ അറിയിച്ചു
ജ്ഞാനവാപിയുടെയും മഥുര ശ്രീകൃഷ്ണ ജന്മഭൂമിയുടെയും കാര്യത്തിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ മുസ്ലീം പള്ളികൾ നിർമ്മിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല എന്ന ചില മൗലാനമാർ പറഞ്ഞിരുന്നു . എന്നാൽ അത് തെറ്റാണെന്ന് തെളിയുകയാണ് ഈ സംഭവത്തോടെ.















