മുംബൈ: കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ച് സമന്വയ ചാരിറ്റബിൾ അസോസിയേഷൻ. കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘമാണ് സെമിനാർ സംഘടിപ്പിച്ചത്. യുവ ജാഗരൺ 2024 എന്ന പേരിലാണ് ഏകദിന സെമിനാർ നടത്തിയത്.
ജീവിതത്തിൽ ഉന്നതവിജയം നേടി സമൂഹത്തിന് മാതൃകയായ നിരവധി പേർ വിദ്യാർത്ഥികളുമായി സംവദിച്ചു. മുംബെയിലെ പ്രശസ്ത പ്ലാസ്റ്റിക്ക് സർജൻ, ഡോക്ടർ സൂരജ് നായർ, ഇൻവെസ്റ്റ്മെൻ്റ് വിദഗ്ധൻ ശ്രീ പിആർ ദിലീപ്, ഐഐടിയിൽ നിന്ന് എം ടെക്ക് പൂർത്തിയാക്കിയ ഭാരതി പാഡി, എഫ് എസ്എസ്എഐ വെസ്റ്റേൺ റീജിയൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ജ്യോതി ഹെർനെ എന്നിവർ സെമിനാറിൽ പങ്കെടുത്തു. ജീവിത വിജയത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ഇവർ വിദ്യാർത്ഥികളുമായി പങ്കുവച്ചു.
സെമിനാറിൽ പങ്കെടുത്ത 200-ലധികം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ35 വിദ്യാർത്ഥിക്കൾക്ക് യോഗ്യത സർട്ടിഫിക്കറ്റും നൽകി. യുവ ജാഗരൺ പരമ്പരയിൽ തുടർന്നും വിദ്യാർത്ഥികൾക്കായി ഇത്തരം സെമിനാറുകൾ നടത്തുമെന്ന് സമന്വയ പ്രസിഡന്റ് ശ്രീ രോഷിത്ത് കുമാർ പറഞ്ഞു.