അച്ഛനായതിന്റെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസെ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സന്തോഷ വാർത്ത താരം അറിയിച്ചത്. ജീവിതത്തിലേക്ക് പുതിയൊരു അതിഥി വന്നെന്നാണ് വിവരം പങ്കുവെച്ചുകൊണ്ട് വിക്രാന്ത് മാസെ കുറിച്ചത്. വിക്രാന്തിനും നടി ശീതള്‍ താക്കൂറിനും ആൺ കുഞ്ഞാണ് പിറന്നത്.
’07-02-2024- ഈ ദിവസം ഞങ്ങൾ ഒന്നായി തീർന്നിരിക്കുന്നു. വളരെ അധികം സന്തോഷത്തോടെ ഞങ്ങൾക്ക് കുഞ്ഞ് പിറന്ന വാർത്ത നിങ്ങളെ അറിയിക്കുന്നു. സ്നേഹത്തോടെ ശീതളും വിക്രാന്തും.’ എന്നായിരുന്നു സന്തോഷ വാർത്ത പങ്കുവച്ചു കൊണ്ട് വിക്രാന്ത് കുറിച്ചത്. ആരാധകരും താരങ്ങളും അടക്കം നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇരുവർക്കും ആശംസ അറിയിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങിയ വിവരം ഇരുവരും പുറത്തറിയിച്ചത്.
View this post on Instagram
ഏക്താ കപൂറിൻറെ പ്രൊഡക്ഷനിൽ പുറത്തിറങ്ങിയ ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ എന്ന സീരിസില്‍ വിക്രാന്തും ശീതളും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2015-ൽ പ്രണയത്തിലായ ഇരുവരും 2022 ഫെബ്രുവരി 14-നാണ് വിവാഹിതരായത്. ’12-ത് ഫെയിലി’ലൂടെയാണ് വിക്രാന്ത് മാസെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രിറ്റിക്‌സ് വിഭാഗത്തില്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.