ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇഷ്ടപ്പെട്ട നായകനാര്? രോഹിത് ശർമ്മയോ വിരാട് കോലിയോ ആണെന്ന് കരുതണ്ട. തനിക്ക് ഇഷ്ടപ്പെട്ട ഇന്ത്യൻ നായകൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. മഹേന്ദ്ര സിംഗ് ധോണിയെയാണ് ഷമി തന്റെ നായകനായി തിരഞ്ഞെടുത്തത്. ഐസിസിയുടെ മൂന്ന് പ്രധാനപ്പെട്ട കീരിടങ്ങളും നേടിയ നായകനാണ് ധോണി. മൂന്ന് വർഷത്തോളം ഷമി ധോണിക്ക് കീഴിൽ കളിച്ചിട്ടുണ്ട്.
നോക്കൂ, ഇതൊരു കടുപ്പമേറിയ ചോദ്യമാണ്. അത്തരം താരതമ്യങ്ങൾ നടത്താൻ കഴിയില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എം.എസ് ധോണിയാണ് മികച്ച നായകൻ. കാരണം അദ്ദേഹത്തെ പോലെ മികച്ച വിജയങ്ങൾ നേടിയ മറ്റൊരു താരമില്ല. – മുഹമ്മദ് ഷമി പറഞ്ഞു.
2004ൽ ബംഗ്ലാദേശിനെതിരെയാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 350 ഏകദിനങ്ങളിലും 90 ടെസ്റ്റുകളിലും 98 ടി20കളിലും അദ്ദേഹം കളിച്ചു. 2020 ഓഗസ്റ്റ് 15 നാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ താരമാണ് ധോണി.















