ഋഷഭ് പന്ത് ഐ.പി.എല്ലിൽ കളിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ഡൽഹിയുടെ മുഖ്യ പരിശീലകനും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനുമായ റിക്കി പോണ്ടിംഗ്. താരം വരുന്ന സീസണിൽ വിക്കറ്റ് കീപ്പറോ നായകനോ ആകില്ലെന്നും ബാറ്ററായി മാത്രമാകും ടീമിലുണ്ടാവുകയെന്നും പോണ്ടിംഗ് പറഞ്ഞു.
‘പന്ത് നല്ല ആത്മവിശ്വാസത്തിലാണ്..അവനോട് ചോദിച്ചാൽ എല്ലാ മത്സരത്തിലും കളിക്കാമെന്നും വിക്കറ്റ് കീപ്പിംഗ് ചെയ്യാമെന്നും നാലാം നമ്പരിൽ ബാറ്റിംഗിന് ഇറങ്ങാമെന്നുമാകും അവൻ പറയുക. എന്നാൽ ഞങ്ങൾ ഇപ്പോഴും പ്രാർത്ഥനയിലാണ്. ആറാഴ്ച മാത്രമാണ് ഐപിഎല്ലിലെ ആദ്യ മത്സരത്തിനുള്ളത്. അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കകളുണ്ട്. അവൻ കഴിഞ്ഞ ഒരു വർഷം കടന്നുപോയത് വലിയാെരു വേദനയിലൂടെയാണ് അവനെ വിക്കറ്റ് കീപ്പിംഗിന് ഈ വർഷം പരിഗണിക്കില്ല”- പോണ്ടിംഗ് പറഞ്ഞു.
ശരീരിക ക്ഷമത പൂർണമായി വീണ്ടെടുക്കാത്തതിനാൽ താരത്തെ ഇംപാക്ട് പ്ലെയർ ആയിട്ടാകും കൊണ്ടുവരിക. 10 മത്സരത്തിലെങ്കിലും താരത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാണ് ഡൽഹി ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ ഓസ്ട്രേലിയൻ താരം വാർണറാകും ഡൽഹിയെ നയിക്കുക.