ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ 10 വർഷത്തെ മൻമോഹൻ സിംഗ് സർക്കാർ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദയനീയ സ്ഥിതിയിലെത്തിച്ചെന്ന് കാട്ടി നരേന്ദ്രമോദി സർക്കാർ ഇന്ന് സഭയിൽ ധവളപത്രം അവതരിപ്പിച്ചിരുന്നു. വാജ്പേയി സർക്കാരിന് പിന്നാലെ അധികാരത്തിലെത്തിയ യുപിഎയ്ക്ക് ശക്തമായ സമ്പദ്വ്യവസ്ഥയാണ് ലഭിച്ചത് എന്നാൽ കോൺഗ്രസ് മുന്നണി അതിനെ നശിപ്പിച്ചെന്ന് ധവളപത്രം വ്യക്തമാക്കി.
10 കൊല്ലത്തെ യുപിഎ സർക്കാരിന് ശേഷം എത്തിയ നരേന്ദ്രമോദി സർക്കാരാണ് നിഷ്ക്രിയമായ സമ്പദ്വ്യവസ്ഥയെ തിരികെ ശക്തമാക്കിയതെന്നും ധവളപത്രം സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് പാർലമെൻ്റിൽ ധവളപത്രം അവതരിപ്പിച്ചത്. ധവളപത്രത്തിലെ പ്രധാന പോയിന്റുകൾ കാണാം…
1. 2014-ലെ എൻഡിഎ സർക്കാർ എത്തുമ്പോൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മോശവും പ്രതിസന്ധി നിറഞ്ഞതുമായിരുന്നെന്ന് ധവളപത്രം വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയെ തിരികെ എത്തിക്കാനുള്ള ശ്രമം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അഞ്ച് ദുർബലമായ സമ്പദ്വ്യവസ്ഥകളിൽ ഒന്നായിരുന്നു ഇന്ത്യയുടേത്. ഭരണ പരാജയവും നേതൃത്വത്തിന്റെ അഭാവവുമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ദുരവസ്ഥയ്ക്ക് കാരണം.
2. അന്നുണ്ടായിരുന്നത് 2ജി അഴിമതിയായിരുന്നു എന്നാൽ ഇപ്പോൾ, 4ജി ഉപയോഗിക്കുന്ന ജനസംഖ്യയാണുള്ളത്. പിന്നാലെ 2023-ൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജിയുമെത്തി. ഇതാണ് തമ്മിലുള്ള വ്യത്യാസം.
3. അന്ന് നയപ്രതിസന്ധിയുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾക്ക് യാതൊരു മുൻഗണനയും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കൂടുതൽ നിക്ഷേപങ്ങളിലേക്കും ഉൽപ്പാദനക്ഷമതയിലേക്കും നയിക്കുന്ന ‘നിക്ഷേപം, വളർച്ച, തൊഴിൽ, സംരംഭകത്വം, സമ്പാദ്യം’ എന്നിവ കൂടുതൽ നിക്ഷേപത്തിനും പ്രയോജനകരമായ മുന്നോട്ടുപോക്കിനും ആക്കം കൂട്ടും.
4. വലിയ സാമ്പത്തിക നേട്ടത്തിനായി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകത എൻഡിഎ സർക്കാർ മനസ്സിലാക്കി.
5. യുപിഎ ഭരണത്തിൽ രാജ്യത്ത് പണപ്പെരുപ്പം ഇരട്ട അക്കത്തിൽ എത്തി. ഇപ്പോൾ പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി കുറഞ്ഞു.
6. ആവശ്യമായ ഘടനാപരമായ പരിഷ്കാരമാണ് ജിഎസ്ടി എന്ന് ധവളപത്രം പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) അവതരിപ്പിക്കുന്നതിന് മുമ്പ്, സംസ്ഥാന ലെവി, 440-ലധികം നികുതി നിരക്കുകൾ, എക്സൈസ് തീരുവ, ഈ നിരക്കുകൾ നിയന്ത്രിക്കുന്ന ഒന്നിലധികം ഏജൻസികളുടെ പ്രവർത്തനത്തിനുള്ള ചിലവ് എന്നിവ ആഭ്യന്തര വ്യാപാരത്തെ സാരമായി ബാധിച്ചു. രാജ്യത്തെ ആഭ്യന്തര വ്യാപരം സ്വതന്ത്രമോ ഏകീകൃതമോ അല്ലായിരുന്നില്ല. 29 സംസ്ഥാനങ്ങളെയും 7 കേന്ദ്രഭരണ പ്രദേശങ്ങളെയും ഏകീകരിക്കുന്നതിന് നികുതി പരിഷ്കാരം ആവശ്യമായിരുന്നു.
7. ബജറ്റ് മൂലധനച്ചെലവിൽ വർദ്ധനവുണ്ടായി 2014 സാമ്പത്തിക വർഷം മുതൽ 2024 സാമ്പത്തിക വർഷം ഇത് വരെ അഞ്ചിരട്ടിയായി വർദ്ധിച്ചു.
8. ക്ഷേമത്തിലൂടെ ശാക്തീകരിക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, ഇതിനായി “സബ്കാ സത്, സബ്കാ വികാസ്” എന്നായിരുന്നു സർക്കാരിന്റെ മുദ്രാവാക്യം.
9. മുൻ സർക്കാർ അവശേഷിപ്പിച്ച വെല്ലുവിളികളെ എൻഡിഎ സർക്കാർ വിജയകരമായി തരണം ചെയ്തു. എന്നാൽ ഈ നേട്ടങ്ങളിൽ വിശ്രമിക്കില്ല. നമുക്ക് മൈലുകൾ പോകാനുണ്ട്, അമൃത് കാലം ആരംഭിച്ചിരിക്കുന്നു, 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും ഇത് നമ്മുടെ കർത്തവ്യ കാലമാണ്.