ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ അഭിപ്രായ സർവേ. ബിജെപി 335 സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം. ഇത് കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യയ്‌ക്ക് വളരെ മുകളിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ ആവശ്യമായ നില ഇൻഡി മുന്നണിക്ക് സാധിക്കില്ലെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. കോൺൺഗ്രസ് നയിക്കുന്ന ഇൻഡി മുന്നണി 166 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വരും. ഒരിക്കൽ പാർലമെന്റിൽ വമ്പൻ ഭൂരിപക്ഷം അനുഭവിച്ച് കോൺഗ്രസിന് വലിയ തകർച്ചയാണ് മുന്നിലുള്ളത്. അവർ വെറും 71 സീറ്റുകളിലേക്ക് ചുരുങ്ങും. നേരിയ പുരോഗതി കോൺഗ്രസിന് പ്രതീക്ഷിന്നുണ്ടെങ്കിലും ഇതിൽ ഉറപ്പില്ല.
2019 നെ അപേോക്ഷിച്ച് 2024ൽ ബിജെപിയുടെ വോട്ട് ഷെയറിൽ 40 ശതമാനമായി വർദ്ധിക്കുമെന്നും സർവേ പറയുന്നു. മുൻപ് ഇത് 31 ശതമാനമായിരുന്നു. കോൺഗ്രസിന്റെ വോട്ട് ഷെയറിൽ വലിയ ഇടിവാണ് സർവേ പ്രവചിക്കുന്നത്. 19 ശതമാനം വോട്ടാകും കോൺഗ്രസിന് ലഭിക്കുക.
ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്.















