രാജേഷ് ഖന്നയും ജയാബച്ചനും മുഖ്യകഥാപാത്രങ്ങളായ ക്ലാസിക് ചിത്രം ബാവർച്ചി റീമേക്ക് ചെയ്യാനൊരുങ്ങി ബോളിവുഡ് സംവിധായിക അനുശ്രീ മേത്ത. ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ചിത്രം 1972ലാണ് പുറത്തിറങ്ങിയത്. ബംഗാളി ചിത്രമായ ഗാൽപോ ഹോലിയോ സത്തി (1966)യുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. 1972-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിലൊന്നാണ് കോമഡി ജേണറിൽ പുറത്തിറങ്ങിയ ചിത്രം. സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ പാട്ടുകളും ഹിറ്റചാർട്ടിൽ ഇടംപിടിച്ചിരുന്നു.
അനുശ്രീ സിനിമയുടെ നിർമ്മാണത്തിലും പങ്കുവഹിക്കുന്നുണ്ട്. അബിർ സെൻ ഗുപ്തയുടെ ജാതുഗർ ഫിലിംസുമായാണ് അവർ സഹകരിക്കുന്നത്. ഇവർക്കൊപ്പം സമീർ രാജ് സിപ്പിയും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാകും. ബാവർച്ചിക്കൊപ്പം മിലിയും കോശിഷും താരം റീമേക്ക് ചെയ്യുന്നുണ്ട്. ഇതിന്റെ വിവരം താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘Mrs Undercover’ എന്ന രാധിക ആപ്തെ നായികയായ ചിത്രത്തിലൂടെയാണ് അനുശ്രീ സംവിധാന രംഗത്തേക്ക് ചുവട് വച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ആരാധകരെ നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
View this post on Instagram
“>
View this post on Instagram